Sunday, May 31, 2020

lCWF- സൗജന്യ വിമാന ടിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം?




"നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്ക് വിമാന ടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി പ്രയാസം നേരിടുന്ന എല്ലാ പ്രവാസികൾക്കും എംബസ്സി ക്ഷേമനിധിയിൽ നിന്നും വിമാന ടിക്കറ്റും അനുബന്ധ ചെലവുകളും നൽകണമെന്ന് കേരള ഹൈകോടതിയുടെ ചരിത്രവിധി വന്നു"




ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, ഇനിയെന്താണ് തങ്ങൾ ചെയ്യേണ്ടത്, എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്, എംബസ്സിയെ എങ്ങിനെ സമീപിക്കും തുടങ്ങിയ ചോദ്യങ്ങൾ പ്രവാസികൾക്കിടയിൽ നിന്നും ധാരാളമായി വരുന്നുണ്ട്. അങ്ങനെയാണ് ഇത്തരത്തിൽ ഒരു മാർഗ്ഗ നിർദ്ദേശവും വിവരങ്ങളും പ്രവാസികളുമായി പങ്കുവെക്കുന്നത്. ഇത് പരമാവധി പ്രവാസികൾക്ക് ഗുണകരമാകുന്ന വിധത്തിൽ ഷെയർ ചെയ്യുക.


ഗൾഫിലെ പ്രവാസികൾ ഇതിനുവേണ്ടി അപേക്ഷിക്കേണ്ടത്, നിങ്ങൾ ജോലിചെയ്യുന്ന/താമസിക്കുന്ന പ്രദേശം ഏത് ഇന്ത്യൻ എംബസ്സിയുടെ (അല്ലെങ്കിൽ കോൺസുലേറ്റിന്റെ) പരിധിയിലാണ് പെടുന്നത് എന്ന് നോക്കി താഴെക്കാണുന്ന വിലാസങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം:

Note: നിലവിൽ ലഭ്യമായ ഇ മെയിൽ അഡ്രസ്സുകളും നടപടിക്രമങ്ങളുമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ടിക്കറ്റിനുള്ള അപേക്ഷകൾക്ക് വേണ്ടി ബന്ധപ്പെട്ട ഓഫീസുകളിൽ നിന്ന് പുതുതായി എന്തെങ്കിലും അറിയിപ്പുകൾ വന്നാൽ അത് പ്രകാരമുള്ള തിരുത്തലുകൾ ഇവിടെയും വരുത്തുന്നതാണ്.


സൗദി അറേബ്യയിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇



UAE യിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇



 

ഖത്തറിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇


 

ഒമാനിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇



ബഹ്‌റൈനിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇



കുവൈറ്റിൽ ഉള്ളവർ അപേക്ഷിക്കേണ്ട രീതി അറിയാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇



പ്രവാസി സംഘടനകളോടുള്ള അഭ്യർത്ഥന

 പ്രവാസികൾക്കിടയിൽ നിലവിലുള്ള സാമൂഹിക സംഘടനകൾ അർഹരായ ആളുകളെ കണ്ടെത്തി വിവരമറിയിക്കുകയും അവരിൽ അപേക്ഷസമർപ്പിക്കാൻ  പ്രാപ്തി കുറഞ്ഞവർക്ക് അതിനുള്ള സാങ്കേതിക സഹായം ചെയ്തുകൊടുക്കുകയും ചെയ്താൽ എംബസ്സികളിൽ കുന്നുകൂടിക്കുന്ന ഈ പണം അർഹരായ മനുഷ്യർക്ക് ഉപയോഗപ്രദമായിത്തീരും. അതിനുള്ള സഹായ സഹകരണങ്ങൾ നാനാ ഭാഗത്തു നിന്നും കക്ഷിരാഷ്ട്രീയത്തിന്റെയോ ജാതിമത സമുദായത്തിന്റേയോ വ്യത്യാസം കൂടാതെ കഴിവുള്ളവർ ചെയ്തുകൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനങ്ങളെല്ലാം പ്രവാസികളോട് നീതികാണിക്കുന്നതിൽ അലംഭാവം പുലർത്തുന്നവയാണ്. ആ തിരിച്ചറിവിൽ നിന്നാണ് പ്രവാസികളിൽ ജാഗ്രതയുണർത്തുന്നതിനും അതിനോടൊപ്പം നിയമത്തിന്റെ വഴിതേടുന്നതിനും ഇതിനു പിന്നിൽ പ്രവർത്തിച്ച മൂന്നു പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങിയത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങളും അവരുടെ അവകാശങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെയോ പേരിൽ മാറ്റിവെക്കാവുന്ന ഒന്നല്ല. പ്രവാസികൾക്കർഹമായ നീതി അതിന്റെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ച് ഏറ്റവും അഭിമാനകരം! അതിനുവേണ്ടി ഒന്നിച്ചു പ്രയത്നിക്കുക. ആ പൊതുവായ താല്പര്യത്തിന്റെ മുകളിൽ മറ്റൊന്നിനും സ്ഥാനം കൊടുക്കരുത് എന്നാണ് പ്രവാസി ക്ഷേമനിധി വിനിയോഗത്തിന്റെ കാര്യത്തിൽ എംബസ്സികൾക്കും കേന്ദ്രസർക്കാരിനും എതിരേ ഹൈക്കോടതിയിൽ ഹർജിയുമായി പോയവർക്ക് നിയമസഹായവും പിന്തുണയുമായി പിന്നിൽ നിന്നു പ്രവർത്തിച്ച സംഘടനകൾ എന്ന നിലയിൽ ഞങ്ങൾക്ക് പറയാനുള്ളത്. അങ്ങനെയാണ് പ്രവാസികൾക്കനുകൂലമായ കോടതിവിധി ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തുടർന്നും സർക്കാർ മെഷിനറികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും പ്രവാസികൾക്കനുകൂലമായി ചലിപ്പിക്കുന്നതിൽ സദാ ജാഗ്രതയോടെ ഞങ്ങൾ പ്രവാസികൾക്കൊപ്പമുണ്ടാവും എന്നുറപ്പു നൽകുന്നു. പ്രവാസികൾ എന്നാൽ പ്രവാസികൾ എന്നു മാത്രമേ അർത്ഥമുള്ളൂ. അതിൽ കക്ഷിരാഷ്ട്രീയത്തിന്റെയോ മത-ജാതി സമുദായങ്ങളുടെയോ ഭിന്നിപ്പോടുകൂടിയ താല്പര്യങ്ങൾ കടന്നുവരാൻ പാടുള്ളതല്ല. ആ നിലയിൽ എല്ലാവരും ഉണർന്നു പ്രവർത്തിക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.


എന്ന്,

ഇടം സാംസ്കാരികവേദി റിയാദ്

ഗ്രാമം UAE

കരുണ ഖത്തർ

 (പ്രവാസി ക്ഷേമനിധി (ICWF) വിനിയോഗത്തിൽ പ്രവാസികൾക്കനുകൂലമായ കോടതിവിധിക്കു പിന്നിൽ പ്രവർത്തിച്ച മൂന്നു സംഘടനകൾ)